‘ഫ്ളിപ്പ് കാര്‍ട്ടിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല‘

ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (12:23 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്പ് കാര്‍ട്ടിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍.  വന്‍ ഓഫര്‍ വിളംബരം ചെയ്തു ഉപഭോക്താക്കളെ കബളിപ്പിച്ചെന്നുവെന്ന് ഫ്ളിപ്പ് കാര്‍ട്ടിനെതിരെ നിരവധിയാളുകള്‍ പരാതി ഉന്നയിച്ചിരുന്നു. പരാതിയില്‍ മേല്‍ അന്വേഷണം നടത്താന്‍ തീരുമാനമില്ലെന്നു വാണിജ്യമന്ത്രി പറഞ്ഞു. 
 
ഒക്ടോബര്‍ എട്ടിന് ഫ്ളിപ്പ് കാര്‍ട്ടിനെതിരായി പരാതി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നു വാണിജ്യമന്ത്രി പറഞ്ഞിരുന്നു. ഒക്ടോബര്‍ ആറിനാണ് ഫ്ളിപ്പ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ എന്ന പേരില്‍ ഓഫര്‍ നല്‍കിയത്. പക്ഷേ ഓഫറിനായി സൈറ്റില്‍ കയറിയ പലര്‍ക്കും സാധങ്ങള്‍ വാങ്ങാന്‍ സാധിച്ചിരുന്നില്ല. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക