ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വി തന്നെയാണ് രാജിക്ക് കാരണം. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജി.
പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ വരാനുള്ള സാഹചര്യമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമെന്നുള്ളതാണ് മറ്റൊരു കാരണം.
ബി ജെ പി വ്യക്ത്യാധിഷ്ഠിത പ്രചരണത്തിലൂടെയാണ് വിജയം നേടിയതെന്നും താന്‍ രാഷ്ട്രീയ വിഷയങ്ങളാണ് പ്രചരണത്തിന് ഉപയോഗിച്ചതെന്നും നിതീഷ്കുമാര്‍ പറയുന്നു.
ബി ജെ പിയുമായുള്ള സഖ്യം മുറിച്ചതില്‍ എം എല്‍ എമാര്‍ക്ക് അതൃപ്തിയുണ്ട്. അമ്പതോളം ജെഡിയു എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഇപ്പോഴത്തെ രാജിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ തവണ 20 സീറ്റ് ലഭിച്ച ജെ ഡി യുവിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.