ബിജെപി നേതാക്കളുടെ വായിൽ തുണി തിരുകി വയ്ക്കണമെന്ന് നിതിൻ ഗഡ്ഗരി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (08:47 IST)
ബിജെപി നേതാക്കള്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത്. ചില ബിജെപി നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണമെന്നാണ് ഗഡ്കരി പറഞ്ഞത് . 
 
‘ബോംബെ ടു ഗോവ’ എന്ന ബോളിവുഡ് സിനിമയിലെ രംഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഗന്ധ്കരി വിമര്‍ശനം ഉന്നിയിച്ചത്. സിനിമകളിലൊക്കെ മാതാപിതാക്കള്‍ വിശപ്പ് അടക്കാനായി കുട്ടിയുടെ വായില്‍ തുണി തിരുകി വയ്ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കണമെന്നായിരുന്നു ഗന്ധ്കരി അഭിപ്രായപ്പെട്ടത്.
 
തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജാതിയെക്കുറിച്ച് പറഞ്ഞ നേതാക്കളെ ഉദ്ദേശിച്ചണോ ഇതെന്ന് ചോദ്യം വന്നതോടെ ഇത് കേവലം തമാശയ്ക്ക് പറഞ്ഞതാണെന്ന് ഗന്ധ്കരി കൂട്ടിച്ചേര്‍ത്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article