കോണ്‍ഗ്രസിനുള്ളില്‍ കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളും തര്‍ക്കങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുയെന്ന് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വിമര്‍ശനങ്ങള്‍ അതിരു കടന്നുവെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ധരിപ്പിച്ചത്. കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പരസ്യ ഏറ്റുമുട്ടലിലാണ് ഹൈക്കമാന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കരുണ എസ്റ്റേറ്റിന് ഉത്തരവ് ഉള്‍പ്പെടെയുള്ള വിവാദ ഉത്തരവുകള്‍ അനവസരത്തിലായിരുന്നുയെന്നും നേതാക്കള്‍ നിരീക്ഷിച്ചു.
കേരളത്തിലെ വിഷയങ്ങളിലുള്ള അതൃപ്തി രാഹുലും സോണിയയും എകെ ആന്റണിയെ അറിയിച്ചു. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നുയെന്നും അവര്‍ വ്യക്തമാക്കി. വിവാദങ്ങള്‍ അന്വേഷിക്കാനും ഹൈക്കമാന്റിന്റെ അതൃപ്തി കേരള നേതാക്കളെ അറിയിക്കാനും മുകുള്‍ വാസ്‌നിക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.