തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: പിബി

Webdunia
തിങ്കള്‍, 9 ജൂണ്‍ 2014 (16:39 IST)
ലോക് സഭ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നതായി സിപിഎം. പാര്‍ട്ടിയുടെ ബഹുജന അടിത്തറയില്‍ ഇടിവ് സംഭവിച്ചു.

സിപിഎമ്മിന്റെ സംഘടനാ ശക്തി മെച്ചപ്പെടുത്താനായില്ലന്നും അതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  പറഞ്ഞു.

ഇനി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കും. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനഃപരിശോധിക്കും. നാല് വര്‍ഷത്തിന് മുമ്പ് തീരുമാനിച്ച ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേന്ദ്രകമ്മിറ്റി ഒറ്റക്കെട്ടായി നിലവിലെ  വെല്ലുവിളി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച സീറ്റ് കേരളത്തില്‍ നിന്ന് ലഭിച്ചില്ലെന്നും കാരാട്ട് പറഞ്ഞു.