മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദക്ഷിണ കൊറിയയിലെത്തി. സോളിലെത്തിയ പ്രധാനമന്ത്രിയെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ജെന്‍ഹായ് സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. വ്യാപാര - വ്യാണിജ്യ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ചര്‍ച്ചകളാകും നടക്കുക.
മോഡിയുടെ സ്വപ്‌നപദ്ധതിയായ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് ദക്ഷിണ കൊറിയയെ സ്വാഗതം ചെയ്യും. വ്യാപാരം, ഊര്‍ജം, ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ നിര്‍ണായക കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്‍ എന്നീ പദ്ധതികള്‍ക്ക് സാമ്പത്തികസഹായം ഇന്ത്യ ആവശ്യപ്പെടുകയും ചെയ്യും. നാളെ സോളില്‍ നടക്കുന്ന ആറാമത് ഏഷ്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിലും നരേന്ദ്ര മോഡി പങ്കെടുക്കും.