പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ചൈനാ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ മോഡി നടത്തുമെന്നാണ് കരുതപ്പെടുന്നത്. സന്ദര്‍ശനത്തിനായി നാളെ രാവിലെ 7.15-ന് സിയാനിലെത്തുന്ന മോഡി വൈകിട്ട് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ഇതുകൂടാതെ മറ്റന്നാള്‍ ബീജിംഗില്‍ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങുമായുള്ള പ്രത്യേക ചര്‍ച്ചയും പ്രതിനിധിതല ചര്‍ച്ചയും നടക്കും.
സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ ട്രെയിന്‍ ഗതാഗതം ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രധാന പദ്ധതികള്‍ക്ക് നിക്ഷേപം ഇറക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. നേരത്തെ ഡല്‍ഹി-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ചൈനയുമായി ഇന്ത്യ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇതുകൂടാതെടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, കാളയിറച്ചി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി കയറ്റുമതി തീരുവകളില്‍ ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന.