ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ പ്രമുഖനായ മിന്ത്ര വെബ്‌സൈറ്റ് പൂട്ടുന്നു. ഈ മാസം മേയ് 15 മുതല്‍ ആപ്പ് വഴി മാത്രമാണ് കച്ചവടം നടത്തുകയെന്ന് മിന്ത്ര അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാനായാണ് ഈ നീക്കമെന്നാണ് മിന്ത്രയുടെ വിശദീകരണം. ഫാഷന്‍ തികച്ചും വ്യക്തിപരമായ കാര്യമാണ്. വ്യക്തിയുമായി അടുത്ത നില്‍ക്കുന്ന മൊബൈല്‍ ആപ് വഴി ഉപഭോക്താവുമായി കൂടുതല്‍ ഇടപഴകാന്‍ സഹായകരമാകും. ജനങ്ങളുമായി അടുക്കാനാണ് ആപ്പിലേക്ക് ചുവട് മാറുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
സ്മാർട്ട്‌ഫോണ്‍ ഉപഭോഗം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഫ്‌ളിപ്കാര്‍ട്ടിനു കീഴിലെത്തിയ മിന്ത്രയുടെ 70 ശതമാനം വരുമാനവും മൊബൈല്‍ ആപ്പുകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിന്ത്രയുടെ പരീക്ഷണം വിജയിച്ചാല്‍ ഫ്‌ളിപ്പ്കാർട്ടും മൊബൈലിലേക്ക് ചുവടു മാറ്റുമെന്നാണ് സൂചനകള്‍.