മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പുതിയ അണക്കെട്ടിനായി പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തെ അനുവദിക്കാവുന്നതാണെന്ന് ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്ഥിരം സമിതി ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ ഡാമിന്റെ നിര്‍മ്മണാത്തില്‍ നിന്ന് കേരളത്തെ വിലക്കണമെന്നാണ് തമിഴ്നാട് സുപ്രീം കോടതിയില്‍ ആവശ്യപെട്ടിരിക്കുകയാണ്. ഈ അപേക്ഷയില്‍ തീരുമാനമായിട്ടില്ല. മുല്ലപ്പെരിയാര്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തളളിയിരുന്നു.