ഏപ്രില്‍ 30ന് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പണിമുടക്കുന്നു

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (08:41 IST)
മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ ഏപ്രില്‍ 30ന് രാജ്യവ്യാപകമായി പണിമുടക്കും. റോഡ് ഗതാഗത സുരക്ഷാ ബില്‍ നിയമമാക്കരുതെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ രാജ്യത്തെ 54 ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. 29ന് അര്‍ധരാത്രി മുതല്‍ 30ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.