പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശബരിമല സന്ദര്‍ശനം മാറ്റി വച്ചേക്കും. സുരക്ഷാ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇത്. കാനനക്ഷേത്രത്തില്‍ തിരക്കിനിടയ്ക്ക് അതീവസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പരിമിതികള്‍ ഏറെയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു.
സന്ദര്‍ശനം നീട്ടിവെക്കാന്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ ബുദ്ധിമുട്ടാകുമെന്നതും കണക്കിലെടുത്തെന്നാണ് സൂചന.സീസണിനുശേഷം നട അടച്ചിരിക്കുമ്പോഴോ ഏതെങ്കിലും മാസപൂജയുടെ സമയത്തോ മോഡി ശബരിമല സന്ദര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ പ്രധാനമന്ത്രി ശബരിമല ഉറപ്പായും സന്ദര്‍ശിക്കുമെന്നും തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാനനേതൃത്വം അറിയിച്ചു.