അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ സമയം നീട്ടി നല്കണമെന്ന് സി ബി എസ് ഇ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് സി ബി എസ് ഇ അപ്പീല്‍ നല്കി. അപ്പീല്‍ കോടതി നാളെ പരിഗണിക്കും.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആദ്യം നടത്തിയ പ്രവേശനപരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ പ്രവേശന പരീക്ഷ നടത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, ഇത്ര ചെറിയ കാലയളവില്‍ പ്രവേശന പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് സി ബി എസ് ഇ വ്യക്തമാക്കി.
അഖിലേന്ത്യ തലത്തില്‍ മറ്റ് ഏഴ് പരീക്ഷ നടത്താനുണ്ടെന്നാണ് സി ബി എസ് ഇയുടെ വാദം. അതിനാല്‍ സമയം നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് സി ബി എസ്ഇ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ആറരലക്ഷത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരും.