മറയൂരിലെ ഉദുമൽ പേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ മൂന്നു പേരും പിടിയിൽ. പളനിക്കടുത്ത് വെച്ചാണ് പ്രതികൾ അറസ്റ്റിലായത്.എന്നാൽ സുരക്ഷാ കാരണത്താൽ പ്രതികളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ല എന്ന് പൊലീസ് അറിയിച്ചു.
ഭാര്യാ പിതാവ് ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് പ്രതികൾ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടികൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം പിതാവ് കോടതിയിൽ കീഴടങ്ങിയിരുന്നു. അന്യസമുദായത്തിൽപ്പെട്ട യുവാവിനെ മകൾ വിവാഹം കഴിച്ചതായിരുന്നു കൊലപാതകത്തിന്റെ കാരണമെന്ന് ഇയാൾ അറിയിച്ചു.
കുമാരലിംഗം സ്വദേശി വേലുസ്വാമിയുടെ മകൻ ശങ്കർ (22) ആണു ഞായറാഴ്ച ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. ശങ്കറിന്റെ ഭാര്യ കൗസല്യ(19) യെ ഗുരുതരാവസ്ഥയിൽ ഉദുമൽ പേട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദുമയിലെ ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്