മന്‍മോഹന്‍ സിംഗ് പണ്ഡിതശ്രേഷ്ഠനാണ്: അരുണ്‍ ജെയ്‌റ്റ്ലി

Webdunia
ചൊവ്വ, 13 മെയ് 2014 (14:15 IST)
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി. മന്‍മോഹന്‍ സിംഗ് പണ്ഡിതശ്രേഷ്ഠനാണെന്നാണ് ജയ്റ്റ്ലി പറഞ്ഞത്. 
 
നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നും ജയറ്റ്‌ലി പറഞ്ഞു. ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് നല്ല നേതാവാകാന്‍ കഴിഞ്ഞില്ലെന്നും ജയറ്റ്‌ലി പറഞ്ഞു. 
 
പരിമിതമായ അധികാരങ്ങളെ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നുള്ളു എന്നും അരുണ്‍ ജയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. 
തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അരുണ്‍ ജയറ്റ്‌ലി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചത്. 
 
മന്‍മോഹന്‍ സിംഗിനെ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി വിശേഷിപ്പിച്ചിരുന്നത്.