'ടുജി മുതല്‍ കോമണ്‍വെല്‍ത്ത് അഴിമതിവരെ മന്‍മോഹന്‍സിംഗിന് അറിയാമായിരുന്നു'

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (10:08 IST)
ടുജി സ്‌പെക്ട്രം ഇടപാടുമുതല്‍ കോമണ്‍വെല്‍ത്ത് അഴിമതിവരെയുള്ള രാജ്യത്തെ വന്‍ അഴിമതികളെല്ലാം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നുവെന്ന് മുന്‍ സിഎജി വിനോദ് റായ്.

ടുജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി എ രാജ എല്ലാ കത്തുകളും അയച്ചിരുന്നത് മന്‍മോഹന്‍സിംഗിനായിരുന്നുവെന്നും. രാജയുടെ എല്ലാ കത്തുകള്‍ക്കും പ്രധാനമന്ത്രി തന്നെ ഉത്തരം നല്‍കുന്നുണ്ടായിരുന്നുവെന്നും. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍നിന്നും മന്‍മോഹന്‍സിംഗിന്റെ പേര് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിനോദ് റായ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസിലും എയര്‍ഇന്ത്യ വിമാനം വാങ്ങിയപ്പോഴും വന്‍ അഴിമതി നടന്നിരുന്നു. ഈ അഴിമതികളെല്ലാം മന്‍മോഹ സിംഗിന് അറിയാമായിരുന്നു. അദ്ദേഹത്തിന് ഇവയെല്ലാം തടയാന്‍ കഴിയുമായിരുന്നുവെന്നും വിനോദ് റായ് വ്യക്തമാക്കി. ഈ അഴിമതികള്‍ സംബന്ധിച്ച് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി, വാണിജ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നല്‍കിയ മുന്നറിയിപ്പ് നല്‍കിയപ്പോഴും മന്‍മോഹന്‍ സിംഗ് അത് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം  പൊതുശ്രദ്ധ നേടാനുളള വിനോദ് റായിയുടെ വിലകുറഞ്ഞ നീക്കമാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.