മാലേഗാവ് സ്ഫോടനകേസില്‍ മൃദുസമീപനമെടുക്കാന്‍ നിര്‍ദേശം

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (18:41 IST)
മാലേഗാവ് സ്ഫോടനക്കേസില്‍ മൃദുസമീപമെടുക്കാന്‍ നിര്‍ദ്ദേശം. ഹിന്ദു തീവ്രവാദികള്‍ പ്രതികളായ കേസാണ് മാലേഗാവ് സ്ഫോടനക്കേസ്. കേസുമായി ബന്ധപ്പെട്ട് മൃദുസമീപനമെടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി പ്രോസിക്യൂട്ടര്‍ രോഹിണി സലിയാന്‍ ആണ് വെളിപ്പെടുത്തിയത്.
 
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേസില്‍ മൃദുസമീപനം പുലര്‍ത്തണമെന്ന് എന്‍ ഐ എ അന്വേഷണസംഘം ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. കഴിഞ്ഞ മെയില്‍ ബി ജെ പി അധികാരത്തിലേറിയ ശേഷം എന്‍ ഐ എ ഉദ്യോഗസ്ഥനാണ് ഈ ആവശ്യവുമായി തന്നെ സന്ദര്‍ശിച്ചത്.
 
അതിനു ശേഷം ജൂണ്‍ 12നും ഇതേ ആവശ്യമുന്നയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ വീണ്ടും സമീപിച്ചെന്നും കേസില്‍ നിന്ന് പിന്‍മാറാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടതായും സലിയാന്‍ വെളിപ്പെടുത്തി. 2008 സെപ്തംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്ഫോടനം നടന്നത്.