ഒരാഴ്ചയ്ക്കിടെ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്തത് 10 കര്‍ഷകര്‍

ശനി, 18 ജൂലൈ 2015 (08:52 IST)
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്തത് 10 കര്‍ഷകര്‍. വ്യാപകമായ കൃഷിനാശമാണ് സംസ്ഥാനത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ബാങ്ക് വായ്‌പ തിരിച്ചടയ്ക്കാന്‍ കഴിയാതിരിക്കുന്നതാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വ്യാപക കൃഷിനാശത്തെ തുടര്‍ന്ന് 500ലധികം കര്‍ഷകര്‍ ആണ് കഴിഞ്ഞ ആറുമാസത്തിനിടെ ജീവനൊടുക്കിയത്. ജനുവരിയില്‍ മാത്രം ആത്മഹത്യ ചെയ്തത് 152 പേരായിരുന്നു. മഴ ലഭ്യമല്ലാത്തത് ഖാരിഫ് വിളകളുടെ കൃഷിയെ ബാധിച്ചിരിക്കുകയാണ്.
 
മേഖലയില്‍, അടുത്ത ഒരു മാസത്തേക്ക് കൂടി മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. വരള്‍ച്ച കൂടുതല്‍ പിടിമുറുക്കുന്നതോടെ സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതത്തെ അത് പ്രതിസന്ധിയിലാക്കും. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ക്രിയാത്മമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകളെ സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക