വിലക്കയറ്റം ആയുധമാക്കി ലോക്സ്ഭയില്‍ ബഹളം
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം വിലക്കയറ്റം വില്ലനായി. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് നിലവിലെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാണ് സഭയില്‍ ബഹളം ഉയര്‍ന്നത്. എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് അറിയിച്ചു.
വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നരേന്ദ്ര മോഡി നല്കിയ സമ്മാനമാണ് വിലക്കയറ്റമെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. കൂട്ടിയ റെയില്‍വേ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബജറ്റ് സമ്മേളനത്തിനു മുമ്പുതന്നെ ട്രെയിന്‍ യാത്രക്കൂലി വര്‍ധിപ്പിച്ച നടപടി പാര്ലമെന്്റിനോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.