മഥുരയിലെ പള്ളി പൊളിച്ചുനീക്കണം, ഹർജി നിലനിൽക്കുമെന്ന് ജില്ലാ കോടതി

Webdunia
വ്യാഴം, 19 മെയ് 2022 (14:42 IST)
മഥുരയിലെ ഷാഹി ഈദ്‌ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോട‌തി. ഹർജി സാധുവല്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്‌നന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ മുസ്ലീം പള്ളി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് ഹർജി.
 
ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലത്തെ ക്ഷേ‌ത്രസമു‌ച്ചയത്തോട് ചേർന്ന പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കർ ഭൂമി ക്ഷേത്രത്തിന് കൈമാറണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നിലനിൽക്കുമെന്ന് ജില്ലാകോടതി വിധിച്ചതോടെ കീഴ്‌കോടതി കേസിൽ വാദം കേൾക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article