എറണാകുളം കാഞ്ഞിരമറ്റത്ത് പുലിയിറങ്ങിയതായി സൂചന. കഞ്ഞിരമറ്റം ബാലഭദ്ര ദേവീക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയെന്ന അഭ്യൂഹം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ക്ഷേത്രത്തിന് സമീപം റബർ തോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് പുലിയെ കണ്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി താന്‍ പുലിയെ കണ്ടുവെന്നും പുലി ഒരു ജീവിയെ കടന്നു പിടിച്ച് ഓടുന്നതായാണ് കണ്ടതെന്നും ഇയാള്‍ പറഞ്ഞു. ഇതിന് മുന്‍പ് കണ്ണൂര്‍ പള്ളിയാംമൂലയില്‍ പുലിയിറങ്ങി എന്ന വാര്‍ത്ത ഉണ്ടായിരുന്നു. പള്ളിയാംമൂലയില്‍ പശുക്കാളെ ആക്രമിച്ച് കൊലപ്പെടുത്തുകയുണ്ടായി. ശേഷം വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്.