കൊച്ചിയിലെ ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സദാചാര പൊലീസിനെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപം സംഘര്‍ഷം. ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥികളും ഹിന്ദുസംഘടനകളും തമ്മിലാണ് സംഘര്‍ഷം നടന്നത്.
ജെഎന്‍യുവില്‍ നിന്നുള്ള നൂറിലധികമാളുകളാണ് ചുംബനസമരത്തിനു പിന്തുണയുമായി രംഗത്ത് എത്തിയത്. ഇവര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍ എത്തിയതോടെ മറ്റു സര്‍വകലാശാലയില്‍ നിന്നുള്ളവര്‍ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധ പ്രകടനം സംഘടനത്തിലേക്ക് തിരിയുകയായിരുന്നു.
ഇന്ത്യ ഹിന്ദുരാജ്യമല്ലെന്നും വ്യക്തി സ്വാതന്ത്യ്രം സംരക്ഷിക്കണമെന്നും. ആര്‍എസ്എസിന്റെ നിലപാടുകള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.