തെരുവുനായ്ക്കളുടെ അക്രമണം ഒഴുവാക്കുന്നതിനായി നായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. തെരുവുനായ്ക്കളെ കൊന്നുവെന്ന് കരുതി കേരളത്തിൽ പട്ടികളുടെ ആക്രമണം കുറയില്ലെന്നും മേനക ഗാന്ധി പറഞ്ഞു. നായ്ക്കളുടെ അക്രമണത്തിൽ കേരളത്തിൽ വൃദ്ധ കൊല്ലപ്പെട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു മേനക ഗാന്ധി. ഒരു പ്രമുഖ വാരികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിലും ഇതുപോലെ ദയയില്ലാത്ത സംഭവങ്ങൾ നടന്നിട്ടില്ല. ആക്രമണത്തില്‍ സത്രീ കൊല്ലപ്പെട്ടത് ഏറെ വിഷമകരമായ സംഭവമാണ്. വന്ധ്യം കരിച്ച നായ്ക്കൾ കടിക്കാറില്ല. സ്ത്രീ മരിക്കാനിടയായ സ്ഥലത്തെ നായ്ക്കളെ വന്ധ്യം കരിച്ചിരുന്നില്ല. മാത്രമല്ല, ബീച്ചിലേക്ക് പോയ സ്ത്രീയുടെ കൈവശം മാസം ഉണ്ടായിരിക്കണം, അതുകൊണ്ടാകാം നായ്ക്കൾ ആക്രമിച്ചത്. വിഷയത്തിൽ ആവശ്യമുണ്ടെങ്കിൽ അപ്പോൾ ഇടപെടാമെന്നും മേനക ഗാന്ധി പറഞ്ഞു.
തെരുവുനായ്ക്കളുടെ അക്രമണവുമായി ബന്ധപ്പെട്ട് മേനക ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മരം കണ്ടുപിടിക്കണമെന്നും. നായ്ക്കള്‍ ആക്രമകാരി അല്ലെന്നും അവർ പറഞ്ഞു. ഇതിനെതിരേയും മലയാളികൾ രംഗത്തെത്തിയിരുന്നു.