കെജ്രിവാളിനെ തള്ളി ശാന്തിഭൂഷണ്‍. അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്‍ പറഞ്ഞു. കെജ്രിവാള്‍ ബുദ്ധിമാനും മികച്ച തന്ത്രജ്ഞനുമാണെങ്കിലും സംഘടനയെ മുന്നോട്ടു നയിക്കാനുള്ള കഴിവില്ല. എന്നാല്‍, എഎപിയുടെ മുഖ്യ പ്രചാരകനും മുഖവുമാവാന്‍ കെജ്രിവാള്‍ തന്നെയാണ് നല്ലതെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു.
നേരത്തേയും നിരവധി നേതാക്കള്‍ കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ഏകാധിപതിയാണെന്ന് മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന ഷാസിയ ഇല്‍മിയും വിനോദ് കുമാര്‍ ബിന്നിയും ആരോപിച്ചിരുന്നു.
ഇപ്പോള്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും സംഘടനാ പാടവമില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ ശാന്തിഭൂഷണ്‍.