താര ആരാധനയ്ക്ക് ചെറുപ്പം പ്രശനമല്ലെന്ന് തെളിയിച്ച് പതിമുന്നുകാരന്‍ നാടുവിട്ടു. നാടുവിട്ടത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനെക്കാണാനാണെന്നതാണ് അതിശയം.
യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള മൂന്ന് കുട്ടികളാണ് കത്രീന കൈഫിനെക്കാണാന്‍ നാടുവിട്ടത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കവി നഗര്‍ പൊലീസില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച മുംബൈയില്‍ മൂവരെയും കണ്ടത്തെുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുന്ന മൂവര്‍ സംഘത്തെ കണ്ട ഒരു പൊലീസുകാരന്‍ കവി നഗര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആരാധകര്‍ മനസിലിരുപ്പ് വെളിപ്പെടുത്തിയത്. കത്രീന കൈഫിനെ കാണാനും പറ്റുമെങ്കില്‍ കൂടിക്കാഴ്ച നടത്താനുമാണ് ഇറങ്ങിതിരിച്ചതെന്നാണെന്ന് അവര്‍ പൊലീസിനോട് പറഞ്ഞത്. വണ്ടിക്കൂലിക്കായി കൂട്ടത്തിലൊരാള്‍ അഛന്‍റെ എടിഎം കാര്‍ഡ് കൈക്കലാക്കുകയും ഇതുവഴി സംഘടിപ്പിച്ച പണമാണ് യാത്രക്കൂലിയായി തരപ്പെടുത്തിയതെന്നും പൊലീസിനോട് അവര്‍ പറഞ്ഞു.