കശ്‌മീര്‍ മന്ത്രിയും പൊലീസുകാരനും ഭീകരന്മാരോടൊപ്പം ഫേസ്ബുക്കില്‍

Webdunia
വെള്ളി, 3 ജൂലൈ 2015 (14:27 IST)
പോലീസിനെയും സുരക്ഷാ ഏജന്‍സിയെയുമൊക്കെ നോക്കുകുത്തികളാക്കി കശ്‌മീര്‍ മന്ത്രിയും പൊലീസുകാരനും ഉള്‍പ്പെടെ ഹിസ്ബുള്‍ ഭീകര്‍ ഫേസ്ബുക്കില്‍. അടുത്തകാലത്ത്‌ ഭീകരസംഘടനയില്‍ ചേര്‍ന്നവരാണ്‌ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്‌. രണ്ട്‌ എകെ-47 തോക്കുകളുമായി ഓടിപ്പോയ കശ്‌മീര്‍ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ നസീര്‍, പിഡിപി-ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രി, ത്രാളില്‍ നിന്നുളള ബുര്‍ഹന്‍ വാണി എന്ന ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ അംഗം തുടങ്ങിയവരാണ്‌ ഫോട്ടോയിലുളളത്‌.

ഇവരുള്‍പ്പെടെ 11 ഭീകരരാണ് ഫോട്ടോയിലുള്ളത്. തെക്കന്‍ കശ്‌മീരിലെ സോഫിയാനിലോ പുല്‍വാമയിലോ വച്ച്‌ എടുത്ത ഫോട്ടോയാണിതെന്ന്‌ കരുതുന്നു. ചിത്രം രണ്ട്‌ ദിവസം ഫേസ്‌ബുക്കില്‍ കാണാന്‍ കഴിയുമായിരുന്നു. അമര്‍നാഥ്‌ തീര്‍ഥാടനം തുടങ്ങിയ അവസരത്തില്‍ ഭീകരരുടെ ഈ നടപടി സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട്‌ അപ്‌ലോഡു ചെയ്‌ത ഐപി വിലാസം മനസ്സിലാക്കിയ ശേഷം പിന്നീട്ഫോട്ടോ ഡിലീറ്റ്‌ ചെയ്യുകയായിരുന്നു.