കോൺഗ്രസ് സംഘത്തെ കാണാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം - കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍

Webdunia
ചൊവ്വ, 15 മെയ് 2018 (16:07 IST)
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായ ബിജെപിയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്. 40തോളം സീറ്റുകള്‍ സ്വന്തമാക്കി സംസ്ഥാനത്ത് നിര്‍ണായക ശക്തിയായ ജെഡിഎസിനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സര്‍ക്കാര്‍ രൂപികരിക്കുന്നതിനായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്ക് എത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ കാണാൻ ഗവർണർ വാജുഭായി വാല വിസമ്മതിച്ചു. ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കാണാന്‍ എത്തിയത്.

കോണ്‍ഗ്രസ് സംഘത്തെ ഗവര്‍ണര്‍ കാണാന്‍ വിസമ്മതിച്ചതോടെ വാജുഭായി വാലയുടെ ബിജെപി ബന്ധം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഗവര്‍ണര്‍ രാഷ്‌ട്രീയം കളിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായി. 40തോളം സീറ്റുകള്‍ സ്വന്തമാക്കി സംസ്ഥാനത്ത് നിര്‍ണായക ശക്തിയായ ജെഡിഎസിനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സഖ്യത്തിനു തയാറാണെങ്കിൽ ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം. 20 മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് ഈ ബന്ധത്തില്‍ ആവശ്യപ്പെടുക.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ജെഡിഎസും താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി
സോണിയ ഗുലാം നബി ആസാദിനെയാണ് എച്ച് ഡി ദേവെഗൌഡയുടെ അടുക്കലേക്ക് അയച്ചത്. ചര്‍ച്ചകള്‍ വിജയം കാണുകയും ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്‌താല്‍ കുമാരസ്വാമി കര്‍ണാടക  മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുങ്ങും.

ഇതിനു പിന്നാലെ സോണിയാ ഗാന്ധി ഫോൺ മുഖേനയും ദേവെഗൗഡയുമായി സംസാരിച്ചു. നിലവിലെ ലീഡുനില അനുസരിച്ച് കോൺഗ്രസും ജെഡിഎസും ഒന്നിച്ചാൽ ഭരണം കിട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാല്‍, ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്താനുള്ള സാധ്യത കുറവാണ്. അതിനാല്‍ ജെഡിഎസിനെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപിയും.

അനുബന്ധ വാര്‍ത്തകള്‍

Next Article