സ്മൃതി ഇറാനിയെ പോലൊരു മാതാവിനെ ഞങ്ങ‌ൾക്ക് ആവശ്യമില്ല: ജെഎൻയു വിദ്യാര്‍ഥികള്‍

Webdunia
ശനി, 27 ഫെബ്രുവരി 2016 (14:27 IST)
മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയെ പോലൊരു മാതാവിനെ തങ്ങ‌ൾക്ക് വേണ്ടെന്ന് ജെഎൻയു പ്രക്ഷോഭത്തിലെ പ്രമുഖനായ ആനന്ദ് പ്രകാശ് നാരയണൻ. ലോക്‍സഭയിൽ മന്ത്രി നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

മതത്തെ ഊന്നിപറഞ്ഞുകൊണ്ടായിരുന്നു സ്മൃതി പ്രസംഗിച്ചത്. ഭരണപരമായ തന്ത്രം ഉപയോഗിച്ച് അവര്‍ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയും വിദ്യാർഥികളെ അടിച്ചമർത്തുകയും ചെയ്‌തു. ശ്രേഷ്ട്മായ പാർലമെന്റിനെ ബഹുമാനിക്കാതെ മതപരമായ രീതിയിലുള്ള പ്രസംഗമാണ് സ്മൃതി ഇറാനി നടത്തിയത്. ഇതിനെ തങ്ങള്‍ എതിര്‍ക്കുകയാണ്. രാവണനെ സമൂഹം ആധരിച്ചിരുന്നുവെന്ന കാര്യം മന്ത്രിക്കറിയില്ലെന്നും ആനന്ദ് പറഞ്ഞു.

അഭിഭാഷകരുടെ ഉപദേശപ്രകാരം സംസാരിക്കുകയല്ല തങ്ങള്‍. നിലവിലെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് തങ്ങള്‍ കാമ്പസിലെത്തും. മകനെ ബ്രാഹ്‌മണനായി വളർത്തുന്നതിനുവേണ്ടി  കഷ്‌ടപ്പെട്ട രോഹിത് വെമുലയുടെ മാതാവിനെ എതിർത്ത സ്മൃതി ഇറാനിയെ പോലെ ഒരാളെ തങ്ങള്‍ക്കായി വാദിക്കാന്‍ വേണ്ടെന്നും ആനന്ദ് വ്യക്തമാക്കി. എതിർക്ഷികളായ തങ്ങ‌ളെ തകർക്കുന്നതിനായി രാജ്യത്തെ ഒരു ആയുധമാക്കി മാറ്റുകയാണ് സ്മൃതി ഇറാനി. തികച്ചും ഇതൊരു ഒരു രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.