ഡോക്ടര്‍മാരുടെ കൈകള്‍ അരിയുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി

Webdunia
ശനി, 18 ഒക്‌ടോബര്‍ 2014 (17:39 IST)
ദരിദ്രരെ അവഗണിക്കുന്ന ഡോക്ടര്‍മാരുടെ കൈകള്‍ അരിയുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ രാം മഞ്ജി. സംസ്ഥാനത്തെ രോഗികളെ അവഗണിക്കുകയും  ചികിത്സ വൈകിപ്പിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ബിഹാര്‍ മുഖ്യമന്ത്രി ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.

അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതില്‍ തനിക്ക് മടിയില്ലെന്നും. എന്തു ശിക്ഷയും വന്നോട്ടെയെന്നും ജീതന്‍ രാം മഞ്ജി പറഞ്ഞു. ഈസ്റ്റ് ചമ്പാരണിലെ മോത്തിഹാരിയില്‍ റാലിയില്‍ പ്രസംഗിക്കവെയാണ് ബിഹാര്‍ മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്.

അടുത്ത കാലത്ത് ഗാന്ധി മൈതാനത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ വൈകിപ്പിച്ച ഡോക്ടര്‍മാരെ സ്ഥലംമാറ്റിയും സൂപ്രണ്ടിനെ സസ്‌പെന്റു ചെയ്തുമാണ് മുഖ്യമന്ത്രി നടപടിയെടുത്തത്. വിവാഹപ്രായം 25 വയസ്സായി ഉയര്‍ത്തണമെന്ന് പറഞ്ഞ് നേരത്തെ വിവാദം സൃഷ്ടിച്ച നേതാവുകൂടിയാണ് ജീതന്‍ രാം മഞ്ജി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.