ഝാര്‍ഖണ്ഡിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കാറ്റും മഴയും ശിയാഴ്ച പുലര്‍ച്ചെ ശക്തിപ്രാപിക്കുകയായിരുന്നു.
നൂറുകണക്കിന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. സംസ്ഥാനത്തെ വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഛദ്ര ജില്ലയിലെ കൊന ഗ്രാമത്തില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു. ധന്‍ബാദില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഇടിമിന്നലേറ്റു മരിച്ചതായി പൊലീസ് പറഞ്ഞു. റാഞ്ചി, ജംഷഡ്പൂര്‍, ഹസ്രിബാഗ്, ലെയ്റ്റഹര്‍ തുടങ്ങിയ ജില്ലകളിലാണ് കാറ്റ് വന്‍ നാശമുണ്ടാക്കിയത്.