ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (08:41 IST)
തലയ്ക്ക് പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു. 
 
തലയ്ക്കുള്ളില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയ സിംഗ് ഇപ്പോള്‍ കോമയിലാണെന്നും ആര്‍മി റഫറല്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 
 
കൃത്രിമസംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയിരിക്കുന്നത്. ആഗസ്റ്റ്  എട്ടാം തീയതി രാത്രിലാണ് സിംഗിനെ വീട്ടിനുള്ളില്‍ കുഴഞ്ഞ് വീണ് കിടക്കുന്ന നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.