‘ബിജെപിയുമായുള്ള ബന്ധം ഒരു കപ്പ് വിഷത്തിന് തുല്യമായിരുന്നു’; മെഹബൂബ

Webdunia
ശനി, 28 ജൂലൈ 2018 (18:43 IST)
ബിജെപിയുമായുള്ള ബന്ധം ഒരു കപ്പ്​ വിഷത്തിന്​തുല്യമായിരുന്നുവെന്ന് മെഹബൂബ മുഫ്‌തി. കശ്‌മീരിലെ ഈ സഖ്യം പിഡിപിക്ക് കോട്ടം ചെയ്‌തു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം പിതാവ് മുഫ്തി മുഹമ്മദ് സയീദിനെ അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ബിജെപിയുമായുള്ള പിഡിപിയുടെ ബന്ധം കശ്മീരിന്റെ കഷ്‌ടതകള്‍ നീക്കുമെന്ന പിതാവിന്റെ പ്രതീക്ഷയ്‌ക്കു മുമ്പില്‍ താന്‍ വഴങ്ങി. പിതാവിന്റെ മരണശേഷവും സഖ്യം തുടരാൻ നിർബന്ധിതയായി. ഒരു കപ്പ്​ വിഷം കുടിക്കുന്നതിന്​തുല്യമായിരുന്നു അതെന്നും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മെഹബൂബ വ്യക്തമാക്കി.

പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. ബിജെപിയുടെ പല നടപടികളും കശ്‌മീരിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിരവധി കാര്യങ്ങള്‍ പറയുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹം അതൊന്നും ഗൌരവമായി എടുക്കുകയോ ഇടപെടലുകള്‍ നടത്തുകയോ ചെയ്‌തില്ലെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്​ പ്രത്യേക പദവി, റമദാൻ മാസത്തിലെ വെടിനിർത്തൽ എന്നിവയിൽ ബിജെപി കൈകടത്താതിരിക്കാൻ പിഡിപി പ്രത്യേകം ശ്രമിച്ചു. അവസാനം കശ്‌മീര്‍ ജനതയുടെ താൽപര്യം മാനിച്ചാണ്​ബിജെപി സഖ്യം വേണ്ടെന്ന്​ തീരുമാനിച്ചതെന്നും മെഹബൂബ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article