കടല്‍ക്കൊല കേസ്: ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് നാവികന്‍

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2015 (15:08 IST)
ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കടല്‍ക്കൊല കേസിലെ  പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികന്‍ മാസ്സിമിലാനോ ലത്തോറെ സുപ്രീം കോടതിയെ സമീപിച്ചു. ലത്തോറെയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി. ജസ്റ്റീസ് എആര്‍ ദവെ, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഈ വര്‍ഷം ജനുവരിയിലാണ് ലത്തോറെയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മസ്തിഷ്‌കാഘാതവും ഹൃദയസംബന്ധമായ അസുഖവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെന്ന് കാണിച്ച് ലത്തോറെ കോടതിയെ സമീപിച്ചതോടെ മൂന്നു മാസം കൂടി ഇറ്റലിയില്‍ കഴിയാന്‍ അനുവദിച്ചിരുന്നു. ഈ സമയകാലാവധി ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കേയാണ് ലത്തോറെ വീണ്ടും കോടതിയെ സമീപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.