പാക് ദിനാഘോഷ ചടങ്ങില്‍ കാശ്മീര്‍ വിഘടനവാദി നേതാക്കളെ ക്ഷണിച്ചത് വിവാദമാകുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആഘോഷ പരിപാടികളില്‍ വിഘടനവാദി നേതാക്കളെ ക്ഷണിച്ചതാണ് വിമര്‍ശനത്തിനിടയായത്.
എന്നാല്‍ അടുത്തിടെ കാഷ്മീരിലെ പിഡിപി-ബിജെപി സര്‍ക്കാര്‍ ജയിലില്‍ നിന്നും വിട്ടയച്ച വിഘടനവാദി നേതാവായ മസ്റത്ത് ആലം ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഷയത്തില്‍ അനാവശ്യ വിവാദങ്ങളാണ് നടക്കുന്നതെന്നു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന് സംഭവത്തില്‍ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. ഇത് പാകിസ്ഥാന്റെ ആഭ്യന്തരകാര്യമാണെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് നല്‍കിയത്.