ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയത്തിൽ ഭാവിയിൽ മാറ്റമുണ്ടായേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‍റാനിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷമുണ്ടായാൽ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്നുവരെ ഇന്ത്യയുടെ നയം. ആ നയത്തിൽ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖറാൻ.
ആണവായുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുന്നുണ്ട്. ഭാവിയിൽ അതിന് എന്ത് സംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.