ടിക്‌ടോകും റിലയൻസും റെഡ്‌ക്രോസും ചേർന്ന് ഇന്ത്യക്ക് 3 ലക്ഷം പിപിഇ കിറ്റുകൾ നൽകും

Webdunia
ശനി, 18 ഏപ്രില്‍ 2020 (20:24 IST)
കൊറോണ വൈറസ് പ്രതിരോധത്തിനായി വിവിധ സ്വകാര്യ സ്ഥാപനങ്ങളായ റെഡ്‌ക്രോസ്, റിലയന്‍സ്, ടിക് ടോക്ക് എന്നിവർ ചേർന്ന് 3 ലക്ഷത്തിലധികം പിപിഇ കിറ്റുകൾ രാജ്യത്തിന് നൽകും.ഇതിന്റെ ഭാഗമായി 60,000 കിറ്റുകൾ റെഡ് ക്രോസ്,റിലയൻസ് എന്നിവർ ചേർന്ന് ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
 
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 50000 കിറ്റുകളും റെഡ്‌ക്രോസിന്റെ 10000 കിറ്റുകളുമാണ് ലഭിച്ചത്.ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയ ടിക് ടോക്ക് 70,000 പിപിഇ കിറ്റുകള്‍ ഏപ്രിൽ 20ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇവർ നേരത്തെ 1.4 ലക്ഷം കിറ്റുകൾ സംഭാവന നൽകിയിരുന്നു.കിറ്റിലെ എല്ല ഉപകരണങ്ങളും ഗുണമേന്മ പരിശോധനക്ക് ശേഷമായിരിക്കും ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article