ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മമായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ ചേർന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമർശങ്ങളുടെ പേരിലാണ് വിമർശനം.
കശ്‍മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് പാകിസ്ഥാനിൽ ചേർന്ന ഒഐസി യോഗത്തിൽ വിമർശനമുയർന്നിരുന്നു. വസ്‍തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്‍താവനകളെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര നടന്നിട്ടുള്ള പാകിസ്ഥാനിൽ വെച്ച് തന്നെ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്‍താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.