ആണവായുധങ്ങള്‍ നിര്‍മ്മിച്ചത് ഇന്ത്യയെ ആക്രമിക്കാന്‍ തന്നെയെന്ന് പാകിസ്ഥാന്‍

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (18:53 IST)
ആണവായുധങ്ങള്‍ നിര്‍മ്മിച്ചത് ഇന്ത്യയുമായുള്ള യുദ്ധം മുന്‍കൂട്ടി കണ്ടു കൊണ്ടാണെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൌധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ആദ്യമായാണ് ആണവായുധ നിര്‍മ്മാണത്തെപ്പറ്റി പാകിസ്ഥാന്‍ വിശദീകരണം നല്കുന്നത്.
 
ഏതു സമയത്തും ഉണ്ടാകാനിടയുള്ള യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രങ്ങള്‍. എന്നാല്‍, യുദ്ധം തുടങ്ങുന്നതിനായിട്ടല്ല പാകിസ്ഥാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും വരാനിരിക്കുന്ന യുദ്ധത്തെ തടയുന്നതിനു വേണ്ടിയാണെന്നും അസീസ് പറഞ്ഞു.
 
ആണവായുധ നിരായുധീകരണ കരാറില്‍ ഒന്നും യു എസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22ന് നവാസ് ഷെരീഫ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
 
പാകിസ്ഥാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മിക്കുന്നില്ല എന്നായിരുന്നു ഇതു വരെയുള്ള പാകിസ്ഥാന്റെ നിലപാട്.