വീണ്ടും പാക് ആക്രമണം; പൂഞ്ച് ജില്ലയില്‍ ഷെല്ലാക്രമണം

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:55 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പ്രകോപനമൊന്നും കൂടാതെയാണ് പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 82എംഎം മോട്ടോര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

48 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് പ്രകോപനമേതുമില്ലാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാകിസ്ഥാന്‍ ആക്രമണം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.