ഇന്ത്യ ആദ്യത്തെ ആണവ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

Webdunia
തിങ്കള്‍, 20 ജൂലൈ 2015 (19:19 IST)
സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ചതിനു പിന്നാലെ ചരിത്രം സൃഷ്ടിക്കാന്‍ ആദ്യത്തെ ആണവ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് തയ്യാറെടുക്കുന്നു. 65,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് നാവികസേനയ്ക്കായി പ്രതിരോധ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

65,000 ടണ്‍ ഭാരവും 300 മീറ്റര്‍ ( 56 കി മീ) നീളവുമുള്ള കപ്പല്‍ അമേരിക്കന്‍ മാതൃകയില്‍ നിര്‍മ്മിക്കാനാണ് നാവികസേന താല്‍പ്പര്യപ്പെടുന്നത്. 30 വിമാനങ്ങള്‍ക്കും 20 റോട്ടറി വിംഗ്  ഹെലികോപ്റ്ററുകള്‍ക്കും സ്ഥലമൊരുക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് കപ്പലിന്റെ രൂപകല്‍പ്പന.

ഐ‌എസി-2 എന്ന രഹസ്യ നാമത്തിലാണ് കപ്പല്‍ നിര്‍മ്മാണം നടത്തുക. കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ നാവിഒകസേന രാജ്യത്തെ കൊച്ചി ഉള്‍പ്പെടെയുള്ള ഒമ്പത് കപ്പല്‍ നിര്‍മ്മണ ശാലകള്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. ഈ മാസം 21ന് മുമ്പ് മറുപടി നല്‍കണം. നാവികസേന നിയോഗില്‍ക്കുന്ന വിദഗ്ദ സമിതി ഈ മറുപടികള്‍ പരിശോധിച്ച് കപ്പല്‍ ശാലകളുടെ ശേഷി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.