ചൈനീസ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ പ്രദേശത്തിലേക്ക് കടന്നു കയറിയതായി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റിലി രാജ്യസഭയില്‍ പറഞ്ഞു. ചൈനീസ് ഹെലികോപ്റ്ററുകൾ കഴിഞ്ഞ ഏപ്രിൽ 30നും ജൂണ്‍ 13നുമാണ് ഇന്ത്യൻ അതിര്‍ത്തി ലംഘിച്ചെതെന്നും അദ്ദേഹം പറഞ്ഞു.
കടന്നുകയറ്റം ഇന്ത്യൻ സൈന്യം ഫ്ലാഗ് മീറ്റിൽ ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്തതായും മന്ത്രി രാജ്യസഭയെ അറിയിച്ചു. മുമ്പെത്തെ അപേക്ഷിച്ച് ചൈന ഇപ്പോള്‍ ബോധപൂർവ്വമായ വൻ കടന്നുകയറ്റങ്ങൾ ഒഴിവാക്കിയെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.