ആരോഗ്യ, ഔഷധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കമ്പോഡിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ശ്രീനു എസ്
വെള്ളി, 30 ഒക്‌ടോബര്‍ 2020 (11:33 IST)
ആരോഗ്യ, ഔഷധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കമ്പോഡിയയും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആരോഗ്യ മേഖലയില്‍ സംയോജിത സംരംഭങ്ങളിലൂടെയും സാങ്കേതികവിദ്യാ വികസനത്തിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് ധാരണപത്രം ലക്ഷ്യമിടുന്നത്. ഇന്ത്യയും കമ്പോഡിയയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഒപ്പുവെക്കുന്ന ദിനം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ധാരണാപത്രത്തിന് 5 വര്‍ഷത്തെ കാലാവധി ഉണ്ടാകും.
 
മാതൃശിശു ആരോഗ്യം, കുടുംബാസൂത്രണം, എച്ച്ഐവി/ എയ്ഡ്സ്, ക്ഷയം, ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്,സാങ്കേതികവിദ്യ കൈമാറ്റം, പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുജനാരോഗ്യം, സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളുടെ നിയന്ത്രണം, മെഡിക്കല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ വിദ്യാഭ്യാസം, പൊതുജന ആരോഗ്യ മേഖലയിലെ മനുഷ്യ വിഭവശേഷി വികസനം, ക്ലിനിക്കല്‍, പാരാ ക്ലിനിക്കല്‍, മാനേജ്മെന്റ് മേഖലകളില്‍ പരിശീലനം, എന്നിവയ്ക്കൊപ്പം പരസ്പരസമ്മതത്തോടെ കൂടിയ മറ്റു മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ പത്രം ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article