തെലങ്കാനയ്ക്കെതിരേ പരാമര്‍ശമുണ്ടായെന്ന ആരോപണത്തെതുടര്‍ന്ന് ഹൈദരാബാദിലെ രണ്ടു പ്രധാന വാര്‍ത്ത ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞു. ജൂണ്‍ രണ്ടാം തീയതി കെ ചന്ദ്രശേഖര റാവു തെലങ്കാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ദിവസം ടിവി9, എബിഎന്‍ എന്നീ ചാനലുകള്‍ പുതിയ മന്ത്രിമാരെ കളിയാക്കി പരാമര്‍ശങ്ങള്‍ ഉന്നയിച്ചതാണ് നിരോധനത്തിന് വഴിതെളിച്ചത്.
ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചാനല്‍ ഔദ്യോഗികമായി ക്ഷമാപണം നല്‍കിയിരുന്നു. എന്നാല്‍ വിവാദം കെട്ടടങ്ങാതെ ചാനല്‍ നിരോധിക്കുകയായിരുന്നു. ഇതിനെതിരേ ചാനലിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കുദേശവും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.