അയ്യപ്പസന്നിധിയിൽ തൊഴുകൈയ്യോടെ പൊട്ടിക്കരഞ്ഞ് ഐ ജി ശ്രീജിത്ത്

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (10:43 IST)
അയ്യപ്പസന്നിധിയിൽ തൊഴുകൈയ്യോടെ പൊട്ടിക്കരഞ്ഞ് ഐ ജി ശ്രീജിത്ത്. ഇന്നു പുലർച്ചെയാണ് ഐജി ശ്രീജിത്ത് ദർശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കും മാധ്യമപ്രവർത്തക കവിതയ്ക്കും കനത്ത സുരക്ഷ നൽകി നടപ്പന്തൽ വരെ എത്തിച്ചത് ശ്രീജിത്തും സംഘവുമായിരുന്നു, ഇതിന്റെ പേരിൽ വിശ്വാസികളിൽ നിന്നും പ്രതിഷേധക്കാരിൽ നിന്നും കനത്ത വിമർശനമാണ് ഐജിക്ക് നേരിടേണ്ടി വന്നത്.
 
നട തുറന്ന ശേഷം ഇന്നാണ് ശ്രീജിത്ത് ദർശനത്തിനെത്തിയത്. ആക്ടിവിസ്റ്റായ രഹ്നയെ ശ്രീജിത്തിന് അറിയാമായിരുന്നിട്ടും മല കയറാൻ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമർശനം. എന്നാൽ, താനുമൊരു അയ്യപ്പ വിശ്വാസി ആണെന്നും പക്ഷേ, തനിക്ക് തന്റെ ജോലി ചെയ്യാതിരിക്കാൻ കഴിയില്ല എന്നുമായിരുന്നു പ്രതിഷേധക്കാരോട് ഐജി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article