തന്റെ ഫോണില്‍ വന്ന ചില സന്ദേശങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചതാണ് ആനന്ദിനെ പ്രകോപിപ്പിച്ചത്. സന്ദേങ്ങള്‍ എന്താണെന്ന് പലതവണ ചോദിച്ചെങ്കിലും അത് കാട്ടിക്കൊടുക്കാന്‍ ദീപമാല തയ്യാറായില്ല. കഴിഞ്ഞദിവസം രാവിലെ ചായയുമായി ടെറസിലെത്താന്‍ ആനന്ദ് ദീപമാലയോട് ആവശ്യപ്പെട്ടു. അവിടെവച്ച് ഇരുവരും മെസേജിന്റെ കാര്യം പറഞ്ഞ് വഴക്കായി. വഴക്കുമൂത്തതോടെ ദീപമാലയെ താഴേക്ക് തള്ളിയിടുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.