ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം കണക്കിലെടുത്ത് 12 ട്രയിനുകള്‍ ആണ് റദ്ദു ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ചെന്നൈ എഗ്മോറില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട എക്‌സ്പ്രസും(16859) റദ്ദു ചെയ്തിരുന്നു.
ചെന്നൈ ബീച്ച് - താംബരം - ചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചെന്നൈ സെന്‍ട്രല്‍-വിജയവാഡ ജനശതാബ്ദി എക്‌സ്പ്രസ്(12077), ചെന്നൈ സെന്‍ട്രല്‍-ഹൗറ കോറമാന്‍ഡല്‍ എക്‌സ്പ്രസ് (12642), ചെന്നൈ സെന്‍ട്രല്‍-അഹമ്മദബാദ് നവജീവന്‍ എക്‌സ്പ്രസ്(12656), ചെന്നൈ സെന്‍ട്രല്‍-ന്യൂജയ്പാല്‍ഗുഡി എക്‌സ്പ്രസ്(22611), പുതുച്ചേരി-ന്യൂഡല്‍ഹി എക്‌സ്പ്രസ്(22403), തിരുച്ചിറപ്പള്ളി-ചെന്നൈ എഗ്മോര്‍ ചോളന്‍ എക്‌സ്പ്രസ്(16854) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
രാവിലെ 07.40ന് എഗ്മോറില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) മൂന്നു മണിക്കൂര്‍ വൈകി രാവിലെ 11 മണിക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്‍.