മധുരയില്‍ മാരത്തണ്‍ ഓടിയ ശേഷം 20കാരനായ വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു. കല്ലക്കുറിച്ചി സ്വദേശി ദിനേഷ് കുമാറാണ് മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്ന സംഭവം. ഉദിരം 2023 രക്തദാന മാരത്തണില്‍ പങ്കെടുക്കുകയായിരുന്നു. ഓട്ടത്തിന് ശേഷം കുറച്ചു മണിക്കൂറായി വിദ്യാര്‍ത്ഥിക്ക് അപസ്മാരം ഉണ്ടായതായും പറയുന്നു.
രാവിലെ ഓട്ടം പൂര്‍ത്തിയാക്കിയ യുവാവ് ആദ്യത്തെ ഒരു മണിക്കൂറില്‍ ആരോഗ്യവാനായിരുന്നെന്നും എന്നാല്‍ പിന്നീട് അസ്വസ്ഥത തോന്നുകയും റെസ്റ്റ് റൂമില്‍ പോകുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് യുവാവിനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.