ഹോളിവുഡ് സെലിബ്രിറ്റി ഇവ മെന്റസിന്റേത് പോലെ തലമുടി വെട്ടി നല്‍കാത്തതിന് കുപിതയായ യുവതി മുടിവെട്ടിയ യുവാവിനെ കോടതി കയറ്റി. ഭോപ്പാലിലെ പട്ടണത്തിലെ ഹെയർക്കട്ടിംഗ് സലൂണിലെത്തിയ പത്തൊന്‍പതുകാരിയായ മെഹക് അഗർവാളാണ് സലൂണിലെ മുടിവെട്ടുകാരനെ കൺസ്യൂമർ കോടതി കയറ്റിയത്.
വളരെ പ്രസിദ്ധമായ സലൂണിലെത്തിയ യുവതി ഹോളിവുഡ് സെലിബ്രിറ്റി ഇവ മെന്റസിന്റേത് പോലെ തലമുടി വെട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വളരെ ശ്രദ്ധിച്ച് മുടിയുടെ നീളം കുറയ്ക്കാതെ വെട്ടിത്തരണമെന്നും മെഹക് അഗർവാള്‍ യുവാവിനോട് ആവശ്യപ്പെട്ടു.
എല്ലാം തല കുലുക്കി സമ്മതിച്ച സലൂൺ ജീവനക്കാരൻ മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ തന്റെ ഇടതൂർന്ന മുടി മുറിച്ച് ചെറുതാക്കിയതായി മനസിലാക്കിയത്. ഇതിനെ തുടര്‍ന്ന് സലൂണില്‍ വെച്ച് മുടിവെട്ടിയ യുവാവിനോട് തട്ടിക്കയറിയ യുവതി കേസുമായി കൺസ്യൂമർ കോടതിയെ സമീപിക്കുകയായിരുന്നു.