സര്‍ക്കാരിന്റെ വീഴ്ചയായിരുന്നു കാണ്ഡഹാര്‍ വിമാനറാഞ്ചലെന്ന് റോ മുന്‍ മേധാവി. 1999ലായിരുന്നു കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. റോ മുന്‍ മേധാവി എ എസ് ദൌലത്തിന്റേതാണ് വെളിപ്പെടുത്തല്‍.
കണ്ഡാഹാര്‍ വിമാനറാഞ്ചലില്‍ സമയോചിതമായി ഇടപെട്ടില്ല. ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് അവസരം പാഴാക്കുകയായിരുന്നു. ‘കശ്മീര്‍: ദി വാജ്‌പേയി ഇയേഴ്‌സ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ 24 ന് അമൃത്‌സറില്‍ വിമാനം ഉണ്ടായിരുന്ന സമയത്ത് കൃത്യമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടു. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ യോഗത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ അദ്ദേഹം തയാറായില്ലെങ്കിലും അന്ന് ഡല്‍ഹിയിലോ പഞ്ചാബിലോ ഉണ്ടായിരുന്ന ആര്‍ക്കും അവരെ പിടികൂടണമെന്ന വാശിയില്ലായിരുന്നുവെന്നും ദൗലത് പറയുന്നു.