ഗോവയിലെ ബീച്ചില്‍ കൂറ്റന്‍ മുതല ഭീതി പടര്‍ത്തുന്നു

Webdunia
വെള്ളി, 17 ജൂലൈ 2015 (18:14 IST)
ഗോവയിലെ ബീച്ചിലൂടെ കൂറ്റന്‍ മുതല നടന്നു പോകുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിത് ഭീതി പടര്‍ത്തി. ചിത്രം വ്യാജമാണെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും  ഗോവ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് എന്‍ഡിഎഫ് കര്‍വാലോ മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തുള്ള ചപ്പോറ നദിയില്‍ നിന്നായിരിക്കും മുതല എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. തലസ്ഥാനമായ പനാജിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മോര്‍ജിം ബീച്ച് ഏറെ സഞ്ചാരികള്‍ വന്നുപോകുന്ന വിനോദസഞ്ചാരകേന്ദ്രമാണ്.