വീട്ടിലിരുന്ന് മദ്യപിക്കുന്നത് തടഞ്ഞ ഭാര്യയെ ഗൃഹനാഥന്‍ കുത്തിക്കൊന്നു. മുപ്പതുവയസുകാരിയായ ഉഷയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സിഹാനി ഗേറ്റിലാണ് സംഭവം നടന്നത്.
വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു ഭര്‍ത്താവ് സൌരജ്. തുടര്‍ന്ന് ഉഷ മദ്യപിക്കരുതെന്ന് ഭര്‍ത്താവായ സൌരജിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ സൌരജ് ഭാര്യയെ കുത്തികൊല്ലുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ ഉഷയെ കുത്തുകയായിരുന്നു.
അമിതമായി രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. മദ്യപാനിയായ സൗരജ് ഭാര്യയുമായി വഴക്കിടുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംമടുത്താണ് ഉഷ ഇയാളെ മദ്യപിക്കുന്നതില്‍ നിന്നും വിലക്കിയത്. സൌരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.